Related Posts with Thumbnails

Thursday, March 08, 2007

കായല്‍ക്കാഴ്ചകള്‍ - 03. “ഷാപ്പില്‍“

വള്ളം പുന്നമടവിട്ടിട്ട് കുറെ കാലമായി. ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു കള്ളുഷാപ്പില്‍ എത്തിയതുമില്ല എന്ന പോലെ ആയി കാര്യങ്ങള്‍. കഴിഞ്ഞ ലക്കത്തില്‍ കള്ളില്ലാത്ത ഷാപ്പിന്റെ മുന്നില്‍ നിര്‍ത്തിയതാണ്. അതിന്റെ അടുക്കള കാട്ടിതരാം എന്നും പറഞ്ഞിട്ട്.
എന്തായാലും ഈ സീരീസിലെ ഒന്ന്, രണ്ട് ഭാഗങ്ങള്‍ക്ക് ശേഷം വന്ന ബ്രേക്കില്‍ ഖേദിക്കുന്നു.


അപ്പോള്‍ നമ്മള്‍ അടുക്കളയിലേക്ക്.

സന്റോസേ അപ്പുറത്ത് പറമ്പില്‍ തെങ്ങിന്‍ ചുവട്ടില്‍ ഇരിക്കുന്ന ആ ചേട്ടന്‍ നല്ല തെങ്ങിന്‍ കള്ള് ഒഴിച്ചു തരും. ഓടിപോയിട്ടുവാ.. ഒരു കുടം പാര്‍സലും വാങ്ങിക്കോളൂ..സഞ്ചാരികളെ കാത്ത് ചൂടാറാതെ ഇരിക്കുന്ന ‘ഷാപ്പ് ബുഫേ’.ഓടി നടന്ന് ഒരു ആക്രാന്തിയെ പോലെ ചിത്രങ്ങള്‍ എടുത്തപ്പോള്‍ അവിടുത്തെ ‘മെയിന്‍ ഡിഷ്’ ഡിസ്പ്ലേ ചെയ്യുന്ന ചേട്ടന്‍ഇവിടെ അടുക്കളയില്‍ പോലും പ്രവേശനം ഉണ്ട്. (ലേഡീസ് പ്ലീസ് നോട്ട് ‘നളപാചകം’.കലവറയില്‍ഉച്ചനേരത്ത് ഈ ചിത്രം കാണുന്നവര്‍ എന്നോട് ക്ഷമിക്കുക. ഇനി അഥവാ നാവില്‍ വെള്ളം ഊറിയാല്‍ ദേഷ്യത്തിന്റെ ഒരു ഹൌസ് ബോട്ട് അവിടേ ഇറക്കി grrrr....rrrr... എന്ന് ഓടിച്ചുപോവുകനിറഞ്ഞവയറുമായി വീണ്ടും ബോട്ടിലേക്ക്. ആ തെങ്ങില്‍ കാണുന്ന പോസ്റ്റര്‍ ആലപ്പുഴ ജില്ലയിലെ ഒരു സ്ഥിരം പോസ്റ്റര്‍ ആണ്.ഈ സീരീസിലെ മറ്റു പോസ്റ്റുകള്‍ #01, #02

31 അഭിപ്രായങ്ങള്‍:

kumar © 9:07 AM  

സന്റോസേ അപ്പുറത്ത് പറമ്പില്‍ തെങ്ങിന്‍ ചുവട്ടില്‍ ഇരിക്കുന്ന ആ ചേട്ടന്‍ നല്ല തെങ്ങിന്‍ കള്ള് ഒഴിച്ചു തരും. ഓടിപോയിട്ടുവാ.. ഒരു കുടം പാര്‍സലും വാങ്ങിക്കോളൂ..

RR 9:38 AM  

ഇതെന്തായലും ഭയങ്കര ചതി ആയി പോയി. ഹൗസ്‌ ബോട്ട്‌ ഒന്നും അല്ല, ഒരു കപ്പല്‍ ഓടിക്കാം വേണമെങ്കില്‍.

കുമാര്‍ജി, രാവിലെ തന്നെ ഇതൊക്കെ കാണിച്ചു കൊതിപ്പിച്ചതിന്‌ നന്ദി :)

ആഷ | Asha 9:40 AM  

രാവിലെ തന്നെ മനുഷ്യനെ ഈ പടമൊക്കെ കാണിച്ചു കൊതി പിടിപ്പിക്കുവാണല്ലോ.
ആ “നളപാചകം” നോട്ട് ചെയ്തിട്ടുണ്ട്. എല്ലാ നളന്മാരും ഇങ്ങനെ പാചകം തുടങ്ങിരുന്നേ സൌകര്യമായേനെ ;)

അചിന്ത്യ 9:50 AM  

ഹേയ് ഇതൊന്നും അത്ര കൊതിപ്പിക്കണതൊന്ന്വല്ല.
കപ്പയ്ക്ക് വേവൽപ്പ്പം കൂടിപ്പോയി-കണ്ടില്ല്യെ പോസ്റ്റോഫീസ്സിലെ പശ പോലെ ഒട്ടിപ്പിടിച്ചിരിക്കണേ. മീനിലു മുളക് തീരെ പോര.ചോറ് പിന്നെ വെന്തിട്ടേ ഇല്ല്യ.

ജെന്‍റില്‍മെന്‍, നളപാചകത്തിന്‍റെ വൃത്തി ആ അടുക്കളയില് കൃത്ത്യായിട്ട് കണാണ്ട്.

നാലാമത്തെ പടത്തിന്‍റെ റ്റൈറ്റില്‍ കലവറയില്‍ എന്നല്ല, കൊലയറയില്‍ എന്നായിരുന്നു വേണ്ടിയിരുന്നത്.

(ശ്ശ്വോ ഈയിടെയായി ഈ മുന്തിരിങ്ങയ്ക്കൊക്കെ എന്താ ഒരു പുളി)

ദിവ (diva) 9:59 AM  

കുമാര്‍ജീ

കുടവയറന്മാരുടെ സാപം കിട്ടിയാല്‍... ആഹ് ഞാനൊന്നും പറയുന്നില്ല :-)

ഈ സീരീസൊക്കെ തീര്‍ന്ന് കഴിഞ്ഞിട്ട് വെറുതെ ധാരാളം സമയം കിട്ടുമ്പോള്‍ റോഡ് സൈഡിലെ തട്ടുകടയുടെ ഒരു സീരീസ് ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു. അതും with special focus on “ആമ്പ്ലേറ്റ്“ & ദോശ വിത് ചമ്മന്തി.

വൈകിട്ട് നാടന്‍ പന്തുകളിയൊക്കെ കഴിഞ്ഞ്, ഒന്നുരണ്ട് മണിക്കൂര്‍ ക്ലബ്ബിലിരുന്ന് കത്തിവച്ച്, വീട്ടില്‍ പോകുന്നതിനുമുന്‍പ്, ആപ്പിറ്റൈസറായി സംക്രാന്തിക്കവലയിലുള്ള ഏതെങ്കിലും തട്ടുകടയില്‍ നിന്ന് ഒരു “ആമ്പ്ലേറ്റ്”. ഓര്‍ഡര്‍ കൊടുത്തുകഴിയുമ്പം, സോമഞ്ചേട്ടന്‍ മൂന്നു മൊട്ട പൊട്ടിച്ച് അടിച്ച്, കിച്കിചാന്ന് അരിഞ്ഞ സവാളയും നെടുകെ കീറിയ കാന്താരിമുളകും തരി ഉപ്പുങ്കൊടെ ഇട്ട്, സ്റ്റൌവിനു മുകളില്‍ പഴുത്തിരിക്കുന്ന കല്ലേലൊഴിക്കുമ്പം വരുന്ന മണം. ഹൌ !

പാണ്ടിലോറി ഡ്രൈവര്‍മാരുടെയും കിളികളുടെയും ഒപ്പം ഇരുന്ന്, ചൂട് “ആമ്പ്ലേറ്റി”ലെ കാന്താരിമുളകുള്‍പ്പെടെ, വായ് പൊള്ളുമ്പോഴും മയം കാണിക്കാതെ കടിച്ചുപറിച്ചു തിന്നുന്നതിന്റെ ആനന്ദം. അഡിക്ഷന്‍. അപ്പുറത്തെ സ്റ്റൌവില്‍ വെന്തുവരുന്ന ദോശയുടെ മണവും കൂടി ആകുമ്പോള്‍...

ഹന്ത! ബത! ലേക്കിന്‍.. കിന്തു.. പരന്തു..

കുട്ടിച്ചാത്തന്‍ 10:08 AM  

ചാത്തനേറ്:: ബോട്ട് വിടല്ലേ പൂയ് ആളു കേറാനുന്ടേ.....

റീനി 10:08 AM  

കുമാറെ, കൊഞ്ചും, കരിമീനും, കപ്പക്കറിയും കാണിച്ച്‌ കൊതിപ്പിച്ചാല്‍ കുമാറിന്‌ ദഹനക്കേടും എന്റെ വായില്‌ വെള്ളപ്പൊക്കവും വരും.
യാത്രയുടെ ഒന്നാം ഭാഗം, കുമരകത്തുനിന്ന് കായലിലൂടെയും കനാലിലൂടെയും നടത്തിയ യാത്രയെ ഓര്‍മ്മിപ്പിക്കുന്നു.

ബിന്ദു 10:20 AM  

ആ കപ്പ പുഴുക്കും ചോറും മതി. ബാക്കിയൊക്കെ.. അയ്യേ...
:)
qw_er_ty

ദിവ (diva) 10:21 AM  

ഓ പറയാന്‍ വിട്ടു

മുകളിലെഴുതിയിരിക്കുന്ന, “ആമ്പ്ലേറ്റ്” ഉണ്ടാക്കുന്ന റെസീപ്പിയുടെ കോപ്പിറൈറ്റ് അഥവാ പകര്‍പ്പവകാശം എന്നില്‍ മാത്രം നിക്ഷിപ്തം

ദില്‍ബനോ മറ്റോ തട്ടുകടയില്‍ ഈ “ആമ്പ്ലേറ്റ്” ഉണ്ടാക്കിയാല്‍ ഓരോ ആമ്പ്ലേറ്റിനും ഒരു ദിര്‍ഹം വച്ച് എനിക്ക് തരേണ്ടതാകുന്നു

& ഇക്കാര്യത്തില്‍ നോ സ്മൈലി

ദേവന്‍ 10:33 AM  

കിട്ടാത്ത ഞണ്ട്‌ ഇറുക്കും. കിട്ടാത്ത കൊഞ്ച്‌ തെറിക്കും. കിട്ടാത്ത മീന്റെ മുള്ള്‌ അണ്ണാക്കില്‍ കുത്തും. :(

രണ്ടു കഷണം ഉണക്കറൊട്ടിയും അരക്കോപ്പ കട്ടഞ്ചായയും മുന്നില്‍ വച്ച്‌ കൊരച്ചു ചുമച്ച്‌ ഇരുന്നു ഇതു കാണാന്‍ ശത്രുക്കള്‍ക്കു പോലും യോഗം കൊടുക്കല്ലേ എന്റെ അന്നപൂര്‍ണ്ണേശ്വരീ.

കൃഷ്‌ | krish 10:58 AM  

രാവിലെതന്നെ കൊതിപ്പിച്ചു കളഞ്ഞല്ലോ കുമാറേ.. വായിലിപ്പോള്‍ ബോട്ടും കപ്പലുമൊക്കെ ഓടും. കള്ളിന്റെ കുപ്പി എവിടെ??

ദില്‍ബാസുരന്‍ 12:06 PM  

എനിച്ച് കള്ള് മേണ്ടാ...

ബട്ട് റെസ്റ്റ് ഓഫ് ദി ആക്ടിവിറ്റീസില്‍ ബഹുത്ത് കമ്പം ഉണ്ട് ഹൈം... എങ്ങനെ സംഘടിപ്പിക്കും? കള്ള് ഷാപ്പില്‍ നിന്ന് ഇറണ്‍ഗി വരുന്നത് ജനം കണ്ടാല്‍ അവര്‍ക്കെന്ത് തോന്നും? കയ്യില്‍ കൊഞ്ചാണ് കള്ളല്ല എന്നൊന്നും അവരെക്കൊണ്ട് ചിന്തിപ്പിക്കാന്‍ പറ്റില്ല. എനിക്ക് പുല്ലാണെങ്കിലും നല്ലൊരു പയ്യന്‍ പോയല്ലോ എന്ന സങ്കടത്തില്‍ കോട്ടക്കല്‍കാര്‍ കൂട്ട ആത്മഹത്യ ചെയ്താലോ? നഹി നഹി... വേറെ വഴി നോക്കണം. ഇത് തിന്നേ അടങ്ങൂ... അഥവാ എന്നെ അടക്കൂ.. കുമാറേട്ടാ (ബാലസാപമാണിത്,വയറിളകും) :-(

sandoz 12:11 PM  

കുമാറേട്ടാ....ഞാന്‍ ആദ്യത്തെ പടങ്ങള്‍ ഒന്നും കണ്ടില്ല.....രാവിലേ....ബ്രഡും ചായയും മാത്രം കഴിച്ചോണ്ട്‌ തെക്കു വടക്ക്‌ നടക്കണ ഞങ്ങളെ പോലുള്ളവരുടെ ശാപം വാങ്ങി കൂട്ടരുത്‌....
അവസാനത്തെ പടത്തിന്റെ അടിക്കുറിപ്പ്‌ കണ്ട്‌ ചിരിച്ചു പോയി.ആലപ്പുഴ ജില്ലയുടെ ആസ്ഥാന പോസ്റ്റര്‍ എന്നാ പറയണ്ടത്‌.

കള്ളുംകുപ്പീടെ പടം ഇല്ലാത്തതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു........

sandoz 12:18 PM  

ദില്‍ബാ.....എല്ലാം ശരിയാക്കാം.......വിശാലന്‍ തലയില്‍ ഇടുന്ന മുണ്ട്‌ ഇന്ന് അടിച്ച്‌ മാറ്റിക്കോ........ആവശ്യം വരും......

"ഇനി ചാട്ടനെ ഷാപ്പില്‍ കണ്ടിട്ട്‌ കോട്ടക്കലേ പെമ്പിള്ളേരു കേറി വല്ല തെങ്ങിലോ അടക്കാമരത്തിലോ തൂങ്ങണ്ടാ....."

ശാലിനി 12:22 PM  

ആദ്യത്തെ ഫോട്ടോയും, അവസാനത്തെ ഫോട്ടോയുടെ അടികുറുപ്പും, പിന്നെ അചിന്ത്യയുടെ കമന്റും ഏറെ രസം.

kumar © 12:23 PM  

നിങ്ങളുടെ ഒക്കെ ‘വയര്‍’ ഇളകി എനിക്ക് ഷോക്ക് അടിച്ചാല്‍ ഒന്നിനേയും വച്ചേക്കില്ല ഞാന്‍.
സാന്റോസേ, മഞ്ഞുമ്മലില്‍ നല്ല കള്ളുഷാപ്പ് ഉള്ളതല്ലെ. പിന്നെ എന്തിനാ ഇനി ഒരു ചിത്രം?

KM 12:27 PM  

കായല്‍ കാഴ്ചകള്‍ നന്നായി.
qw_et_ty

Siju | സിജു 12:28 PM  

ദില്‍ബാ..
ഇതു കള്ളില്ലാത്ത ഷാപ്പാ.. പേടിക്കാതെ പോയി അടിക്കാം

Kalesh 12:33 PM  

കൊതിപ്പിച്ചതിനും ഭ്രാന്ത് പിടിപ്പിച്ചതിനും ശപിക്കട്ടേ?
വയറിളകി അടപ്പിളകട്ടെയെന്ന്?

വേണ്ട.
ഇനീം ഇങ്ങനത്തെ പടങ്ങള്‍ കാണണം.
(അതുകൊണ്ട് മാത്രം ക്ഷമിക്കുന്നു!)

മഴത്തുള്ളി 2:57 PM  

കുമാര്‍ മാഷേ, ഹൊ, ഈ ചിത്രങ്ങള്‍ കണ്ടത് പറഞ്ഞ പോലെ നട്ടുച്ച നേരത്ത്.

grrrr....rrrr...

ഞാന്‍ ഹൌസ് ബോട്ട് ഇറക്കിയതാ, പക്ഷേ അതുകൊണ്ടെന്തു ഗുണം. ഇനി കൊച്ചിയില്‍ വരുമ്പോള്‍ ബാക്കി പറയാം... ഗ്ര്ര്ര്ര്ര്ര്ര്.. ;)

പതാലി 8:22 PM  

ബെസ്റ്റ് കണ്ണാ.. ബെസ്റ്റ്.
ഇതൊക്കെ കണ്ടിട്ട് പിടിവിട്ടു തുടങ്ങി.

sathees makkoth | സതീശ് മാക്കോത്ത് 10:24 PM  

വല്ല കാര്യോണ്ടോ ഈ അടുക്കള കാര്യോക്കെ ഇവിടെ കൊടുക്കാന്‍...
മനുഷ്യനിവിടെ വെശന്ന് കൊടലു കരിഞ്ഞിരിക്കുമ്പോഴാ ഇമ്മാതിരീ വേണ്ടാതീനമൊക്കെ.
അല്ലെങ്കിലും ഈ മീനെന്ന് പറയുന്നതെ എനിക്കലര്‍ജിയാ... കള്ളിന്റെ മണമേ എനിക്ക് പിടിക്കില്ല.
(അല്ല കുമാര്‍ജീ, ഇത് എക്‍സാക്‍റ്റ്ലി എവിടെയാ ആലപ്പുഴയില്‍.അറിഞ്ഞിരുന്നേ ആ വഴി പോവാണ്ടിരിക്കാനാ dont misunderstand i'm a gentleman)

പെരിങ്ങോടന്‍ 10:12 PM  

അന്നെനിക്കിട്ട് താങ്ങിയ ആലപ്പുഴ എക്സ്‌ക്യൂസ് ഇതായിരുന്നോ?

kumar © 9:45 AM  

പെരിങ്ങോടാ..
അതു വേറേ ആലപ്പുഴ. ആലപ്പുഴയിലെ ഒരു ക്ലൈന്റിനെ മീറ്റാന്‍ പോയതാ...

ഇടിവാള്‍ 10:09 AM  

അതു വേറേ ആലപ്പുഴ.

അതു ശരി..അപ്പോ കേരളത്തില്‍ ആകെ മൊത്തം എത്ര ആലപ്പൊഴകുളുണ്ട് കുമാര്‍ജീ ?

ക്ലയന്റിനെ മീറ്റാന്‍ കള്ളുഷാപ്പിലൊക്കെ പോവുക എന്നുള്ളതൊരു ഭാഗ്യം തന്ന്യാണേയ് ;)

ഞാനാണേല്‍ താമസം ഷാപ്പിലാക്ക്യേനി ;)

അഗ്രജന്‍ 10:22 AM  

അഗ്രജന്‍ ഇവിടെ വന്നിരുന്നു... ആ ചങ്ങാതി ഈ പോസ്റ്റില്‍ കൂടുതല്‍ നേരം ചിലവഴിച്ചത് ആദ്യത്തെ ഫോട്ടോയില്‍ നോക്കി വെള്ളമിറക്കിക്കൊണ്ട്... :)
താങ്കള്‍ക്കും കുടുംബത്തിനും പിന്നെ എല്ലാവര്‍ക്കും സ്നേഹത്തോടെ വിഷു ആശംസകള്‍ നേരുന്നു :)

kumar © 11:15 AM  

ഇടിവാളേ ഒരുപാട് ആലപ്പുഴകള്‍ ഉണ്ട് :)
കള്ളടിക്കാന്‍ പോകുമ്പോള്‍ ഭാര്യോട് പറയുന്നത് ഒരു ആലപ്പുഴ, ഔദ്യോഗിക കാര്യത്തിനു പോകുമ്പോള്‍ മറ്റൊരു ആലപ്പുഴ, രണ്ടും കൂടിയാകുമ്പോള്‍ വേറേ ഒരു ആലപ്പുഴ. എന്തായാലും വെള്ളം തന്നെ ഹൈലൈറ്റ്.

അഗ്രജാ.. വിഷു ദിവസം ആയിട്ട് കള്ളുഷാപ്പിലെ കപ്പയിലും കറിയിലും നോക്കിയിരിക്കാതെ. പാപം കിട്ടും. ആ കള്ളുകുപ്പിയിലേക്ക് നോക്കൂ

ദില്‍ബാസുരന്‍ 11:25 AM  

കുമാറേട്ടാ,
ഞാന്‍ അടുത്ത മാസം മലപ്പുറം ജില്ലയിലെ വിവിധ ഷാപ്പുകള്‍ സന്ദര്‍ശിച്ച് ഫുഡ് ഐറ്റംസ് അടിക്കുന്നുണ്ട്. അത് മൂലം സംഭവിക്കുന്ന മാനഹാനി കാരണം ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ (എനിക്കൊന്നും സംഭവിക്കില്ല അത് വെറെ)പൂര്‍ണ്ണ ഉത്തരവാദിത്തം കുമാറേട്ടനായിരിക്കും. മറക്കല്ലേ!

ഇത്തിരിവെട്ടം|Ithiri 11:32 AM  

തെരീ നിഗാഹ് സെ സി ശരാബ് പീ മെ നെ..
കെ ഫിര്‍ ന ഹോഷ് ക ദാവാ കിയാ...
കഭി മേ നെ.
വോ രഹോങ്കെ ജിനേം മൌത്ത് ആകയീ ഹോഗീ...
നിഗാഹെ യാറ് സെ പായീഹെ സിന്ദഗീ മെ നേ...

kumar © 5:15 PM  

ദില്‍ബേഷ്,
ധൈര്യമായിട്ട് പൂശാ പൂശൂ
ബാക്കി പിന്നെ. അവിടെ അടുത്ത് എതാ ഹോസ്പിറ്റല്‍?

kumar © 5:16 PM  

അയ്യോ ഈ ഇത്തിരിവെട്ടം എന്നെ ചീത്തവിളിച്ചേ.. രക്ഷിക്കൂ‍ൂ

:)

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP