വള്ളം പുന്നമടവിട്ടിട്ട് കുറെ കാലമായി. ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു കള്ളുഷാപ്പില്‍ എത്തിയതുമില്ല എന്ന പോലെ ആയി കാര്യങ്ങള്‍. കഴിഞ്ഞ ലക്കത്തില്‍ കള്ളില്ലാത്ത ഷാപ്പിന്റെ മുന്നില്‍ നിര്‍ത്തിയതാണ്. അതിന്റെ അടുക്കള കാട്ടിതരാം എന്നും പറഞ്ഞിട്ട്.
എന്തായാലും ഈ സീരീസിലെ ഒന്ന്, രണ്ട് ഭാഗങ്ങള്‍ക്ക് ശേഷം വന്ന ബ്രേക്കില്‍ ഖേദിക്കുന്നു.
അപ്പോള്‍ നമ്മള് അടുക്കളയിലേക്ക്.
സന്റോസേ അപ്പുറത്ത് പറമ്പില്‍ തെങ്ങിന് ചുവട്ടില്‍ ഇരിക്കുന്ന ആ ചേട്ടന് നല്ല തെങ്ങിന് കള്ള് ഒഴിച്ചു തരും. ഓടിപോയിട്ടുവാ.. ഒരു കുടം പാര്‍സലും വാങ്ങിക്കോളൂ..

സഞ്ചാരികളെ കാത്ത് ചൂടാറാതെ ഇരിക്കുന്ന ‘ഷാപ്പ് ബുഫേ’.

ഓടി നടന്ന് ഒരു ആക്രാന്തിയെ പോലെ ചിത്രങ്ങള്‍ എടുത്തപ്പോള്‍ അവിടുത്തെ ‘മെയിന്‍ ഡിഷ്’ ഡിസ്പ്ലേ ചെയ്യുന്ന ചേട്ടന്

ഇവിടെ അടുക്കളയില്‍ പോലും പ്രവേശനം ഉണ്ട്. (ലേഡീസ് പ്ലീസ് നോട്ട് ‘നളപാചകം’.

കലവറയില്‍

ഉച്ചനേരത്ത് ഈ ചിത്രം കാണുന്നവര്‍ എന്നോട് ക്ഷമിക്കുക. ഇനി അഥവാ നാവില്‍ വെള്ളം ഊറിയാല് ദേഷ്യത്തിന്റെ ഒരു ഹൌസ് ബോട്ട് അവിടേ ഇറക്കി grrrr....rrrr... എന്ന് ഓടിച്ചുപോവുക

നിറഞ്ഞവയറുമായി വീണ്ടും ബോട്ടിലേക്ക്. ആ തെങ്ങില്‍ കാണുന്ന പോസ്റ്റര്‍ ആലപ്പുഴ ജില്ലയിലെ ഒരു സ്ഥിരം പോസ്റ്റര്‍ ആണ്.
ഈ സീരീസിലെ മറ്റു പോസ്റ്റുകള്‍ #01, #02