Related Posts with Thumbnails

Thursday, December 01, 2005

പച്ചപ്പഴംപലതരം പരുക്കുകളോടെ പഴുത്തുവരുന്ന പഴം. നമ്മുടെ പാവം പഴം.

24 അഭിപ്രായങ്ങള്‍:

വക്കാരിമഷ്‌ടാ 7:54 PM  

കണ്ണൊക്കെയെഴുതി..ഇങ്ങിനെ തുടുത്തിരിക്കുന്നു. പൊളിച്ച് തിന്നാൻ തോന്നുന്നു. കൊതിപ്പിക്കല്ലേ

.::Anil അനില്‍::. 8:07 PM  

വക്കാറിന്റെ (ഇപ്പോഴത്തെ) നാട്ടിൽ പഴമൊക്കെ കിട്ടുമോ?

kumar © 8:08 PM  

വക്കാരിമഷ്ടനിഷ്ടാ‍...
ഈ പോസ്റ്റ് ഈ മറുപടി എഴുതുന്നതുവരെ ഇതുവരെ ഒരു ലിസ്റ്റിങ്ങിലും കടന്നു കൂടിയിട്ടില്ല (ഏവൂരാന്റെ പുതിയ ശുദ്ധമലയാളം ലിസ്റ്റിൽ പോലും) അത് എന്തു കൊണ്ടെന്നു അലോചിച്ചിരിക്കുമ്പോഴാണ് ഇഷ്ടാ നിങ്ങളുടെ കമന്റുവരവ്. എങ്ങനെ കണ്ടു പിടിച്ചു ഈ പുതിയ പോസ്റ്റിനെക്കുറിച്ച്?

വക്കാരിമഷ്‌ടാ 9:01 PM  

പിടിച്ചുഞെക്കാൻ ഒരു മൌസും ഞെക്കിയാൽ തുറക്കുന്ന കുറെ ലിങ്കുകളും ഉണ്ടെങ്കിൽ എന്തും കണ്ടുപിടിക്കാവുന്ന ഒരു മഹാപ്രസ്ഥാനമാണല്ലോ കുമാറേ, ഈ ഇന്റർനെറ്റ്. സത്യമായിട്ടും എനിക്കോർമ്മവരുന്നില്ല, എങ്ങിനെയാണ് ഞാനാ കുലയുടെ അടുത്തെത്തിയതെന്ന്...താങ്കളുടെ തന്നെ പ്രൊഫൈലിൽക്കുടിയാണെന്നാണ് തോന്നുന്നത്.

ഇവിടെ എല്ലാ തരം പഴങ്ങളും കിട്ടും അനിലേ...ചതുരത്തിലുള്ള തണ്ണിമത്തൻ കണ്ടിട്ടുണ്ടോ..അതും കിട്ടും. ഒരല്പസമയത്തിനകം ഞാൻ ബ്ലോഗിലിടാം

പെരിങ്ങോടന്‍ 9:38 PM  

ബ്ലോഗിലിടുമ്പോള്‍ രണ്ടെണ്ണം കൂടുതലിട്ടോള്ളൂ ഇഷ്ടാ ;)

സിബു::cibu 11:44 AM  

മനോഹരമായിരിക്കുന്നു! പച്ചയിൽ നിന്നും മഞ്ഞയിലേയ്ക്കുള്ള ആ ഗ്രഡേഷൻ. എപ്പോഴും ലൈറ്റ്‌ ആണ്‌ കുമാറിന്റെ ചിത്രങ്ങളുടെ പ്രത്യേകത. മോഹൻലാൽ ആയാലും തേങ്ങാക്കുല ആയാലും മഴക്കാല മേഘത്തിന്റെ സ്റ്റുഡിയോ ലൈറ്റ്‌ -ഇൽ അങ്ങനെ സ്നിഗ്ദ്ധവും മൃദുലവുമായി മയങ്ങി നിൽപ്പാണ്‌... അതും എന്റെ ഏറ്റവും പ്രിയപ്പെട്ട നിറമായ തളിർ പച്ചയിൽ... 'കിളിച്ചുണ്ടൻ മാമ്പഴ'ത്തിലാണ്‌ ഇതു പോലെ ഞാൻ പച്ച കണ്ടങ്ങനെ ഇരുന്നു പോയത്‌.

kumar © 6:50 PM  

നന്ദി സിബു,
ക്യാമറാ ഷട്ടറുകൾ ആയിരം തവണ തുറന്നടയ്ക്കാനുള്ള ആവേശം തരുന്നു, നിങ്ങളുടെ ഈ കൊച്ചു കമന്റ്. ഒപ്പം എന്റെ ലെൻസിന് അൽ‌പ്പം ഉത്തരവാദിത്ത്വവും.

പ്രകാശം ചിത്രങ്ങൾ ഉണ്ടാക്കുന്നു.
എല്ലായിടത്തും പരന്നുകിടക്കുന്ന സൂര്യവെളിച്ചം എനിക്കും ഒരു വലിയ പ്രചോദനമാണ്.

.... വറ്റാത്ത നിറവാർന്ന നിൻ തപ്ത്ദീപ്തമാം
അക്ഷയപാത്രത്തിൽ നിന്നുറന്നൊഴുകുന്നോ-
രിത്തിരിച്ചുടുപാൽ വെളിച്ചം കുടിച്ചിവിടെ
ഇച്ചെറിയ വട്ടത്തിലിക്കൊച്ചു ഭൂമിയിൽ
ജീവന്റെയുന്മത്തനൃത്തം!
.......................
.......................
........................
... മറ്റുള്ളവർക്കായ് സ്വയം കത്തിയെരിയുന്ന സുസ്നേഹമൂർത്തിയാം സൂര്യ!
സ്വസ്‌തി ഹേ സൂര്യ! തേ സ്വസ്‌തി!

- ഓ എൻ വി, സൂര്യഗീതം, 1984.

സുധ 11:41 PM  

കുഞ്ഞച്ചാ, പച്ചപ്പഴം മഞ്ഞപ്പഴമാകാതെ തന്നെ തിന്നിട്ട് നാക്കിൽ കറപറ്റിയ ദിവസം ഓർമ്മവരുന്നു.

കണ്ണനുണ്ണി.

കേരളഫാർമർ/keralafarmer 6:22 AM  

പഴം തിന്നാൻ കൊതിയുണ്ടെങ്കിലും അതിനകത്ത്‌ കാർബോഫുറാൻ എന്ന മാരകമായ വിഷം ഉണ്ടോ എന്നാണ്‌ ഞാൻ പലപ്പോഴും ചിന്തിക്കുന്നത്‌. അതിട്ടാൽ കേടില്ലാത്ത പഴംതന്നെ ഉറപ്പാക്കാം. ഒരുവശത്തുകൂടെ കാർബോഫുറാനും മറുവശത്തുകൂടെ ചികിത്സിക്കുവാനുള്ള മരുന്നും. രണ്ടും നമ്മെ കൊള്ളയടിക്കും.

സു | Su 7:29 PM  

ഇതിൽ മഞ്ഞയും ഉണ്ടല്ലോ.

കലേഷ്‌ കുമാര്‍ 1:20 AM  

എന്റെ ഡെസ്ക്ടോപ്പിനെ കുറേ നാൾ അലങ്കരിച്ചതാ ഈ പടം. മറ്റൊന്ന് കുമാറിന്റെ “നാട്ടുവഴി“.
മോർഗ് ഫയൽ കളക്ഷനിൽ എനിക്ക് ഒരുപാടിഷ്ടപ്പെട്ടതാ ഈ ഫോട്ടോ...

കുമാർ, ഞാനെന്താ പറയുക? ഓരോ പടവും ഒന്നിനൊന്ന് മെച്ചം... ദൈവം അനുഗ്രഹിക്കട്ടെ...

വിശാല മനസ്കന്‍ 8:51 AM  

എന്തിറ്റാ പടം ! ഡീസന്റ്‌ പടം.

ക്യാമറാ ഷട്ടറുകൾ ന്യൂമറസ്‌ കൌണ്ട്‌ തുറന്നടയട്ടെ... അത്‌ ഞങ്ങൾക്കും കൂടി വേണ്ടിയാണെന്നോർക്കുമ്പോൾ കൂടുതൽ സന്തോഷം തോന്നുന്നു, കുമാർ ജി.

അതുല്യ 12:08 PM  

ഈ ചിത്രവും ഒരുപാടു നന്നായിരിക്കുന്നു.

പക്ഷെ, എനിക്കിഷ്ടം നിറയെ പൂത്തമാവാണു. മാമ്പൂ പൊഴിഞ്ഞു കിടക്കുന്ന ഇന്നലെ പെയ്ത മഴ്യുടെ നനവുള്ള നടവഴികൾ......കുമാറെ ഒന്നു ശ്രമിക്കൂ.

വേർഡ്‌ വേരിഫിക്കേഷൻ എഴുതിയില്ലെങ്കിൽ വക്കാരി പിണങ്ങും. ദാ, ഇന്നത്തെ....
"ശ്പുവുസ്‌"

kumar © 10:07 PM  

പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”

kumar © 10:07 PM  

പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”

kumar © 10:07 PM  

പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”

kumar © 10:07 PM  

പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”

kumar © 10:07 PM  

പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”

kumar © 10:07 PM  

പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”

kumar © 10:07 PM  

പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”

kumar © 10:07 PM  

പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”

kumar © 10:08 PM  

പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”

kumar © 10:08 PM  

പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”

kumar © 10:08 PM  

പഴം ടെസ്റ്റിങ് “ടേസ്റ്റിങ്”

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP