Related Posts with Thumbnails

Saturday, March 31, 2007

നനഞ്ഞുണങ്ങുന്ന കമിതാക്കള്‍.

മഴതിമിര്‍ത്തുപെയ്തപ്പോള്‍ അവള്‍ പേടിച്ചു.
ബന്ധനത്തിന്റെ ചരടിലൂടെ ഊര്‍ന്ന് ചെന്ന് അവള്‍ അവനോട് ഒട്ടിച്ചേര്‍ന്ന് നിന്നു.

അവര്‍ മാത്രം.

മഴ നിന്നു.
ചേര്‍ന്നു നില്‍പ്പിന്റെ ചൂടില്‍ അവര്‍ വിയര്‍ത്തു. ആ വിയര്‍പ്പിന്റെ തുള്ളിയില്‍ പ്രകൃതി തിളങ്ങി.
കാലില്‍ തൂങ്ങുന്ന ആ തുള്ളിക്കണ്ണിലൂടെ അവന്‍‍ സൂര്യന്റെ വരവുകണ്ടു.
‘കടിച്ചുപിടിച്ചുള്ള‘ ജീവിതത്തെ ശപിച്ചു കൊണ്ടവന്‍‍ പറഞ്ഞു.
“ആ തള്ള ഇപ്പോള്‍ തിരികെ വരും. പകുതി ഉണങ്ങിയ അവരുടെ നരച്ചതുണിയുമായി, നമ്മളെ വീണ്ടും അകറ്റാന്‍.“


Thursday, March 22, 2007

ചെഗുവെരയുടെ തല!

വാഗമണ്‍ എന്ന സ്ഥലത്തുവച്ച് ഈ അടുത്ത കാലത്തു ഷൂട്ട് ചെയ്ത ഒരു പരസ്യചിത്രത്തിന്റെ സെറ്റില്‍ നിന്ന്.

അവിടെ ഒരു അസിസ്റ്റന്റ് ഡയറക്റ്റര്‍ ഇട്ടുവന്ന ഒരു ടീ ഷര്‍ട്ട് എന്നെ ഒരുപാട് ആകര്‍ഷിച്ചു.
ഒരു വല്ലാത്ത ജീവനുള്ള കാഴ്ച.

ആ ടീ ഷര്‍ട്ടില്‍ ഉണ്ടായിരുന്ന ചെഗുവേരയുടെ മുഖം ലൈഫ് സൈസില്‍ ആയതു കൊണ്ടാവും
ആ ടീ ഷര്‍ട്ട് ഓരോതവണ കണ്ടപ്പോഴും ഒരു “ചെ” സാന്നിദ്ധ്യം അനുഭവപ്പെട്ടു.
പലപ്പോഴും പലരൂപത്തിലും അത് എന്റെ ക്യാമറയില്‍ തെളിഞ്ഞു.


ടീ ബ്രേക്കില്‍ എന്റെ എതിരെയുള്ള കസേരയില്‍ ഇരുന്ന ആ സുഹൃത്ത് ചായകുടിച്ചിട്ടു ചായയ്ക്കൊപ്പം കൈ താഴ്ത്തിവച്ചപ്പോള്‍ എനിക്ക് തോന്നിയ കാഴ്ചയാണ് ഈ ചിത്രം.


മോട്ടോര്‍ സൈക്കിള്‍ ഡയറീസ്.


ഞങ്ങളുടെ ആ പരസ്യചിത്രത്തിന്റെ ക്യാമറാമാന്‍ പ്രതിഭാധനനായ വേണുവും “ചെ”യും

കടപ്പാട് : വേണു, മുദ്ര കമ്മ്യൂണിക്കേഷന്‍സ്, വീ ഐ ഫിലിംസ് & ക്രൂ, ചെഗുവെര, പെന്റാ മേനകയിലെ ഒരു റെഡിമെയ്ഡ് ഷോപ്പ്.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP