Related Posts with Thumbnails

Friday, April 21, 2006

ഒരു ഔട്ട് ഓഫ് ഫോക്കസ് ചിന്ത...


ഒരു ചിരി കൊഞ്ചലിനു വഴിമാറുന്ന നിമിഷം.
ക്ലിക്ക് ചെയ്യുന്നത് അവളുടെ അച്ഛനാകുമ്പോള്‍ കൊഞ്ചലിന്റെ ആഴം കൂടും.

ചില ചിരികളും ഭാവങ്ങളും ഷാര്‍പ്പല്ല. അങ്ങനെയുള്ള വേളകളില്‍ ഇത്തരത്തില്‍ മയപ്പെടുത്തി ചിത്രങ്ങള്‍ എടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. (പലപ്പോഴും നടക്കാറില്ല എന്നത് സത്യം!) മൂഡിനനുസരിച്ച് ചിത്രരചനയുടെ സങ്കേതങ്ങളും മാറ്റണം എന്നു വിശ്വസിക്കാനിഷ്ടപെടുന്നയാളാണ് ഞാന്‍.

പ്രകാശം ക്രമീകരിക്കുന്നതാണെങ്കിലും ലഭ്യമായ സ്രോതസ്സില്‍ നിന്നു ഉപയോഗിക്കുന്നതാണെങ്കിലും അത് ചിത്രത്തിന്റെ വിഷയത്തിനൊത്തതായിരുന്നാല്‍ നന്ന്. ചിത്രം വെളുപ്പിച്ചുകാണിക്കാന്‍ വേണ്ടി പ്രകാശം ഉപയോഗിക്കുന്നതിനോട് യോജിപ്പില്ല.

(ഇപ്പോള്‍ മനസിലായില്ലേ, അനിയ ശനിയാ,ഈ ഔട്ട് ഓഫ് ഫോക്കസും ഒരബദ്ധമല്ല. ഇതുപോലെ.)

ഇനിയിപ്പോള്‍ അറിയാതെ ഔട്ട് ഓഫ് ഫോക്കസ് ആയിപ്പോയാലും ഇങ്ങനെ ചില തരികിടകള്‍ പറഞ്ഞു തടിതപ്പാം.:)

8 അഭിപ്രായങ്ങള്‍:

ശനിയന്‍ \OvO/ Shaniyan 5:25 PM  

കൊള്ളാം! അതെനിക്കിഷ്ടായി! ചിത്രം വെളുപ്പിക്കാന്‍ പ്രകാശം ഉപയോഗിക്കുന്നതിനോട്‌ എനിക്കും യോജിപ്പില്ല.. ഞാനെടുക്കുന്ന ചിത്രങ്ങള്‍ മിക്കതും സ്വാഭാവിക വെളിച്ചത്തില്‍ ഞാന്‍ കാണുന്നതു പോലെയാണ്‌.. ആ നിമിഷത്തില്‍ ചിത്രീകരിക്കപ്പെടുന്നതിനെ കാണുമ്പോള്‍ അതിന്റെ ഭാവത്തിനെ അപ്പോഴത്തെ പ്രകാശം സ്വാധീനിക്കുന്നുണ്ട്‌..

ഇടക്കിടെ ഇങ്ങനത്തെ സൂത്രങ്ങള്‍ പറഞ്ഞു തരാമോ? ദക്ഷിണ അടുത്ത തവണ ആ വഴി വരുമ്പോള്‍ തന്നേക്കാം? ;-)

prapra 6:32 PM  

കുമാര്‍ജീ, പടവും, ഭാവവും കൊള്ളാം. പക്ഷെ 50% കൂടുതല്‍ ഭാഗം glow (burnt എന്ന് പറയാമോ എന്നറിയില്ല) ആയതു കൊണ്ട്‌ നമ്മുടെ ശ്രദ്ധ അതിലേക്ക്‌ ആയി പോകുന്നുണ്ടോ എന്നൊരു സംശയം. കുറച്ച്‌ കൂടി tight ആയി ക്രോപ്പ്‌ ചെയ്താല്‍ നന്നായിരിക്കുമോ എന്നൊരു തോന്നല്‍.

ഉമേഷ്::Umesh 7:09 PM  

ഇതു പോലുള്ള ഒരുപാടു പടങ്ങള്‍ എന്റെ കയ്യിലുണ്ടു്. അപ്പോള്‍ കുമാറും തുളസിയുമൊക്കെയെടുത്തതാണെങ്കില്‍ അതൊക്കെ നാലുപേരെ കാണിക്കാന്‍ കൊള്ളാം, അല്ലേ?

പണ്ടു ഫോട്ടോ എടുക്കുന്നതു കമ്പമായിരുന്ന കാലത്തു് (വക്കാരീടെ ക്രിക്കറ്റ് കളി പോലാണേ), ഒരു മുഖം ഷാര്‍പ്പായും പശ്ചാത്തലം ഔട്ട് ഓഫ് ഫോക്കസായും പടമെടുക്കുന്നതു് (വേണമെന്നു വെച്ചിട്ടല്ല, ക്യാമറയ്ക്കു് അതേ പറ്റുമായിരുന്നുള്ളൂ!) എന്റെ വിനോദമായിരുന്നു. ഇതാ നയാഗ്രയുടെ പശ്ചാത്തലത്തില്‍ ഒരു പടം. മഹാ വൃത്തികേടാണു്, അല്ലേ?

Kalesh Kumar 5:37 PM  

വല്ലഭന് പുല്ലും ആയുധം!
:)രസമുള്ള പടം!
കല്ലു സുഖമായിരിക്കുന്നോ?

Visala Manaskan 5:44 PM  

പടം രസായിട്ടുണ്ട്. കല്ലൂവിന്റെ വിശേഷങ്ങള്‍ എന്തൊക്കെ?

Dhanush | ധനുഷ് 2:42 PM  

wcwjsgichila out of focus chitrangalkku vallathoru bhangiyaanu - aa Cricket Kalikkunna kuttiyude padam pole.

myexperimentsandme 8:49 PM  

ഹായ് കല്ലൂ... ആദ്യം കണ്ടപ്പോള്‍ കണ്ടൂ എന്ന് പറയാന്‍ മറന്നുപോയി..

കുമാറേ, ഇതുപോലത്തെ ടിപ്സ്-ന്‍-ട്രിക്ക്സ്,വല്ലപ്പോഴുമൊക്കെ...........

Anonymous 8:20 PM  

പിന്നെ,പിന്നെ..ഈ പടം ഔട് ഓഫ് ഫോക്കസ് ആയതും പൊരാ,ഇനി ഇതു അങ്ങിനെ തന്നെ എടുത്തതാണു എന്നു..അതു ശരി....!ബാക്കി എല്ലാരേയും പറ്റിക്കാന്‍ നോക്കണ പോലെ എന്നെ പറ്റിക്കാന്‍ നോക്കണ്ടാ.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP