Related Posts with Thumbnails

Thursday, June 15, 2006

മുഖങ്ങള്‍ #2 അവന്റെ പേര് എനിക്കറിയില്ല!
മൂന്നാറിലെ മറ്റൊരു പ്രഭാതം. ഒരു ഞായറാഴ്ച. കണ്ണന്‍ ദേവന്‍ ക്ലബ്ബും മറ്റൊരു ക്ലബ്ബും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം, കണ്ണന്‍ ദേവന്റെ ഗ്രൌണ്ടില്‍..

അതുകാണാനായ് മൂന്നാര്‍ ടൌണ്‍ ഇളകിമറിഞ്ഞവര്‍ നിരന്നു. മത്സരത്തിന്റെ ആവേശം മലയിറങ്ങിവന്ന മഞ്ഞിനെ പോലും ചൂടാക്കി. സൂര്യന്‍ പോലും അവേശത്തില്‍, രാവിലെതന്നെ നല്ല വെയില്‍. ഫുട്‌ബോള്‍ കമ്പം ഇല്ലെങ്കിലും അവരുടെ ആവേശം കണ്ട് അടുത്തുകൂടി ഞാനും.

എന്റെ ക്യാമറ കണ്ടപ്പോള്‍ ഇവന്‍ മാത്രം അടുത്തുവന്നു. എന്റെ നേരേ നോക്കി. ഞാന്‍ അവനേയും നോക്കി. പിന്നെ ഞാന്‍ ലെന്‍സിനുള്ളിലൂടെ നോക്കി. അവന്‍ ചിരിച്ചില്ല. അവന്‍ ചിരിമറന്നുപോയവനാണെന്ന് എനിക്ക്‌ തോന്നി. അടുത്ത ഊഴം കാത്ത്‌ നില്ക്കുന്നവനായിരിക്കും പിന്നിലെന്നു ഞാന്‍ കരുതി. എടുത്ത ചിത്രം ഡിജിറ്റല്‍ ഡിസ്‌പ്ലേയില്‍ കാണിച്ചുകൊടുത്തപ്പോഴും അവന്റെ ചുണ്ടില്‍ ചിരി വിരിഞ്ഞില്ല.

പിന്നില്‍ നിന്നവന്റെ ചിത്രം പിന്നെ ഞാന്‍ എടുത്തില്ല.

ബ്ലാക്ക് & വൈറ്റില്‍ തന്നെ സെറ്റ് ചെയ്തു എടുത്ത ചിത്രം ആണിത്. അപ്പോള്‍ അങ്ങനെ ചെയ്യാനാണ് തോന്നിയത്.
(ചിലരുടെ അഭ്യര്‍ത്ഥന മാനിച്ച് അല്‍പ്പം കൂടിവലിയ ചിത്രം റൈറ്റ് ക്ലിക്കില്‍ ഒളിച്ചുവച്ചിട്ടുണ്ട്)

Monday, June 12, 2006

മാട്ടുപെട്ടിയില്‍

മൂന്നാറിനെക്കാളും മനോഹരമാണോ അതിന്റെ അല്‍പ്പം മുകളിലുള്ള മാട്ടുപ്പെട്ടി (മാടുപ്പെട്ടിയെന്ന് അവിടുത്തുകാര്‍)? എനിക്കങ്ങനെ തോന്നാറുണ്ട് ചില കാഴ്ചകളില്‍.
കൃതൃമ ബീജ സങ്കലനത്തിനുള്ള ഇന്‍ഡോ സ്വിസ് പ്രോജക്ടിലെ പശുക്കള്‍ക്ക് തിന്നാനൊരുക്കിയിരിക്കുന്ന പുലമേടുകള്‍ക്കും അപ്പുറം മാട്പ്പെട്ടി സുന്ദരിയാണ്. നിഷ്കളങ്കയാണ്.
വഴികാട്ടികള്‍ കാണിച്ചുതരുന്ന മാട്‌പ്പെട്ടി, ഒരു ഡാം മാത്രമാണ്. വഴികാട്ടികളില്ലാതെ പ്രകൃതിയോടൊപ്പം യാത്രചെയ്യണം, മൂന്നാറില്‍.

ഇതില്‍ ചിലത് മാട്ടുപ്പെട്ടിയിലേക്കുള്ള വഴിക്കാഴ്ചകളാണ്.

Saturday, June 10, 2006

തളര്‍ന്നു. ഇനി വീണാല്‍മതി.പൂക്കള്‍ പൂക്കള്‍ പൂക്കള്‍.
പിന്നെയും പൂക്കള്‍.
പലതരത്തിലുള്ള പൂക്കള്‍.
പലനിറത്തിലുള്ളപൂക്കള്‍,പലനാട്ടിലെ പൂക്കള്‍.

ബ്ലോഗുമുഴുവന്‍ വസന്തം.

പാവം ഈ പൂക്കളൊക്കെ വാടില്ലെ?. അപ്പോള്‍ ആക്കും വേണ്ട അവരെ.
അവിടെ നിന്ന് തളര്‍ന്ന് വീഴും.
അങ്ങനെ തളര്‍ന്ന ഒരു നാടന്‍ പൂവ്
ഈ പൂവ് നമ്മുടെ ജീവിതവുമായി ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്നു. മുറ്റത്തിന്റെ കോണിലും വേലിപ്പടര്‍പ്പുകളിലുമായി. ചില ഭാഗ്യവതികള്‍ ദൈവങ്ങളുടെ കഴുത്തിലുമെത്തുന്നു.

ഒടുവില്‍ വക്കാരിയും വച്ച പൂ ചിത്രം ഇതിനുള്ള പ്രചോദനം.

Tuesday, June 06, 2006

യൂണിഫോമില്‍, കുട്ട്യേടത്തിക്ക് .കുട്ട്യേടത്തി പറഞ്ഞതു പ്രകാരം യൂണിഫോമില്‍ ഒരു കല്യാണി ഫോട്ടം.ഇത് ഒരു പഴയ എല്‍.കേ.ജി യാത്ര.

താഴേയ്ക്ക് നോക്കുമ്പോള്‍.


...കോരികുടിച്ചെന്തു മധുരമെന്നോതുവാന്‍ മോഹം.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP