തലതിരിഞ്ഞ അന്ധത.
തിരുവനന്തപുരം മൃഗശാലയിലെ തടാകത്തിന്റെ കരയില്‍ നില്ക്കുന്ന മുളംകൂട്ടമാണിത്.
(കുമാറിനു വട്ടായോ? പടം എടുത്ത് തലതിരിച്ച് പോസ്റ്റ് ചെയ്യുന്നു. അതോ തലതിരിഞ്ഞോ?)
ഇല്ല, ഇതുവരെ തിരിഞ്ഞില്ല.
പക്ഷെ ഒരു കൂട്ടം ജീവനുകള്‍, അവര്‍ക്ക് കാഴ്ചയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയാണ് ഈ കാഴ്ച കാണേണ്ടിവരുക.
അവരാണ് താഴെ കാണുന്നവര്‍. തലതിരിഞ്ഞ പകല്‍-കാഴ്ചകള്‍ കാണാതിരിക്കാന്‍ അവരുടെ കണ്ണുകളില്‍ ഇരുട്ടു തിരുകികൊടുത്തത് കരുതിക്കുട്ടിയായിരുന്നു എന്നു പറയാതെ വയ്യ.

മൃഗശാലയുടെ നടുവിലെ തടാകക്കരയിലെ മരങ്ങള്‍ ഇവരുടെ ഒരു വലിയ കോളനിയാണ്. കാഴ്ച്കള്‍ കാണാനെത്തുന്ന മനുഷ്യന്റെ തലയ്ക്കുമുകളില്‍, തലതിരിഞ്ഞ കാഴ്ചകള്‍ പോലും നിക്ഷേധിക്കപ്പെട്ടവര്‍.