Related Posts with Thumbnails

Monday, May 21, 2007

മുഖങ്ങള്‍ #03 പാത്ത.'പാത്ത' എന്നായിരുന്നു പണ്ടു മുതല്‍ എല്ലാവരും പാത്തയെ വിളിച്ചിരുന്നത്.

ഞങ്ങളുടെ വീട്ടിലൊക്കെ വരാറുണ്ട് പാത്ത. അധികം ചിരിച്ച് ഞാന്‍ കണ്ടിട്ടില്ല. ചിരിക്കുമ്പോള്‍ തുറന്നു ചിരിക്കും എന്ന വിശ്വാസം ഉറപ്പിക്കുന്ന ചില ചിരികള്‍ പാത്തയുടെ ചുണ്ടില്‍ വിരിഞ്ഞത് ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്.

ഒരുമാസം മുന്‍പ് നാട്ടില്‍ പോയപ്പോള്‍ പാത്തയെ കണ്ടു, കുറേ നാളുകള്‍ക്ക് ശേഷം. ക്യാമറ പാത്തയുടെ മുഖത്തിനു നേരേ പിടിച്ചപ്പോള്‍ പക്ഷെ അവിടെ ചിരിവിരിഞ്ഞില്ല. ഒരു നോട്ടം മാത്രം. ഈ പടം പോസ്റ്റ് ചെയ്യാന്‍ എടുത്തപ്പോളാണ് ഞാന്‍ ഓര്‍ത്തത്, പാത്തയുടെ ശരിക്കുള്ള പേര്‍ എന്താണ്?
“ഡാ ഹരീ, പാത്തേരേ ശരിക്കൊള്ള പേര് പാര്‍വതീന്ന് അല്ലീ?” അങ്ങേത്തലയ്ക്കല്‍ അമ്മ അടുത്തുണ്ടായിരുന്ന ഹരിയോട് ചോദിക്കുന്നു.ഹരി പറയുന്നതെനിക്ക് കേള്‍ക്കാം,
“തന്നെ വലിയമ്മാ.. ഓട്ടേശ്‌സ് ലിസ്റ്റില്‍ പാര്‍വതീന്ന് തന്നെ. വോ.”

പാര്‍വതി. അങ്ങനെ ഞാന്‍ ആദ്യമായി പാത്തയുടെ പേര്‍ അറിഞ്ഞു.
വോട്ടേര്‍സ് ലിസ്റ്റിലും റേഷന്‍ കാര്‍ഡിലും മാത്രം സ്വന്തം നാമം ഒളിപ്പിച്ചു വച്ച് ജീവിക്കുന്ന ഒട്ടനവധി പേര്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഉണ്ട്.
അതാണ് നാട്ടിന്‍പുറങ്ങള്‍ക്ക് മാത്രം സ്വന്തമായ ചില സുഖകരമായ മറവികള്‍.

24 അഭിപ്രായങ്ങള്‍:

kumar © 10:24 AM  

ഇതാണ് പാത്ത!

ആഷ | Asha 10:33 AM  

:)

പുള്ളി 10:47 AM  

പാത്താലേ പരവശം...
സ്വന്തം പേര് പറയുന്നതുകേട്ടാല്‍ ചിലപ്പോള്‍ ചിരിച്ചേക്കും... :)

ikkaas|ഇക്കാസ് 12:47 PM  

നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകള്‍.
മുണ്ടിയും പൊനങ്കയും പുത്തന്‍ കായിയുമൊക്കെ എന്റെ ചെറുപ്പത്തിലെ ഓര്‍മ്മകള്‍. ഏക്കറു കണക്കിനു നെല്‍പ്പാടവും തെങ്ങിന്‍ പറമ്പുമൊക്കെ എട്ടേമുക്കാല്‍ സെന്റ് കോണ്‍ക്രീറ്റ് ചെയ്ത കോമ്പൌണ്ടിലേക്ക് ചുരുങ്ങിയപ്പോള്‍ ഈ പേരുകള്‍ മനസ്സില്‍ നഷ്ടബോധം ഉണര്‍ത്തുന്നു.

kumar © 12:52 PM  

ഇക്കാസേ, മാറി നില്‍ക്കുമ്പോള്‍ സ്വന്തം നാട് എന്നും നഷ്ടബോധം ആണ് ജനിപ്പിക്കുക.
അവിടുത്തെ ഓരോ കഥാപാത്രവും നമ്മുടെ അടുത്ത ആള്‍ക്കാരും. ആ ഒരു തിരിച്ചറിവിനുവേണ്ടി നാടുവിടേണ്ടി വരും നമ്മളില്‍ പലര്‍ക്കും.

:: niKk | നിക്ക് :: 2:06 PM  

Nice post :)

ഇത്തിരിവെട്ടം|Ithiri 2:19 PM  

‘മുഹല്ലേ സബ് സെ പുരാനി നിശാനി...
വൊ ബുഡിയാ ജിസേ ബച്ചെ കഹ്ത്തേ ഥെ നാനി.
വൊ നാനീ കി ബാത്തോം മെ പരിയോം കാ ഡേരാ..
വൊ ചഹരേക്കി ഝുരിയോമെ സദിയോം കെ ഫേരാ..
ബുലായെ നഹി ബൂല് സക്താഹെ കോയി...
വൊ ചോട്ടി സി രത്തെം വൊ ലംബി കഹാനീ...‘


കുമാരേട്ടാ ഒത്തിരി ഇഷ്ടാമായി...

kumar © 2:23 PM  

ഇത്തിരീ,
“വോ കാഗസ് കീ കഷ്ഠി
വോ ബാരിഷ്കാ പാനീ..” അല്ലേ ആ പാട്ട്?

ജഗജിത് സിങ് പാടിയതില്‍ എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് അത്.

കുട്ടിച്ചാത്തന്‍ 2:34 PM  

എല്ലാരും സെന്റിയാവുന്നു.. ശരി..

ചാത്തനേറ്:

വാത്ത പിന്നേം ബ്ലോഗിലിറങ്ങി എന്നു കേട്ട് പലരും ചാടിപ്പുറപ്പെട്ടു എന്ന് കേട്ടു. പാവങ്ങള്‍....

ഇത്തിരിവെട്ടം|Ithiri 2:36 PM  

അത് തന്നെ.
കുമാരേട്ടാ ഈ ഫോട്ടൊ കണ്ടപ്പോള്‍ ആ വരികളാ മനസ്സിലെത്തിയത്...

ബീരാന്‍ കുട്ടി 2:40 PM  

അല്ലാമ ഇക്‌ബാലിന്റെ വരികള്‍.

ചിലപ്പോഴോക്കെ ആ കൊച്ചു കടലാസ്സ്‌ തോണിയും, ചിന്നി ചിതറുന്ന മഴവെള്ളവും ഓര്‍മ്മകളില്‍ മിന്നി മറയുന്നു.

തിരിച്ചെടുക്കാന്‍ കഴിയാത്ത ബാല്യകാല സ്മരണകള്‍.

നന്ദി കുമാര്‍, കൂടെ ഇത്തിരിക്കും ഒത്തിരി നന്ദി.

അലിഫ് /alif 3:26 PM  

ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന “പാത്ത”
നല്ല പോസ്റ്റ്..
ഇത്തിരിയുടെ കമന്റും..

ഇത്തിരിവെട്ടം|Ithiri 3:50 PM  

ബീരാന്‍ കുട്ടിയുടെ നിഗമനം ശരിയല്ലന്ന് തോന്നുന്നു. ഇത് ഇഖബാലിന്റെ വരികളല്ലാ എന്നാണ് എന്റെ അറിവ്.

കുട്ടു | kuttu 5:28 PM  

ഏതാ ക്യാമറ ? ബ്ലാക് & വൈറ്റ് കുറച്ചുകൂടി നല്ലത്.

SAJAN | സാജന്‍ 5:37 PM  

പാര്‍വതിയുടെ പടങ്ങള്‍ നന്നായിട്ടുണ്ട് കുമാറേട്ടാ ബ്ലാക്ക് ആന്റ് വൈറ്റ് കുറേ ക്കൂടെ മെച്ചം:)

കുറുമാന്‍ 11:34 PM  

പാത്തയുടെ പടത്തില്‍ കറുപ്പും, വെളുത്തതും കൂടുതല്‍ നന്നായി.....വാഷയും ഇഷ്ടായി :)‌

ദേവന്‍ 2:55 AM  

ഭാഗീരഥിയമ്മ ആകാഞ്ഞ ഞങ്ങടെ പായി ഏച്ചിയല്ലേ ഇത്‌?അതോ മാര്‍ഗരിറ്റാ അല്ലാതെയായ മക്കി മാനയോ?

വക്കാരിമഷ്‌ടാ 3:27 AM  

ഞങ്ങടെ കടുത്തേം...

kumar © 8:13 AM  

വക്കാരീ,
വക്കാരി എന്ന നാമവും ഞങ്ങള്‍ക്ക് ഇപ്പോള്‍ കടുത്ത എന്നൊക്കെ പോലെ ഒരു നാമം തന്നെ.
അതിന്റെ റേഷന്‍ കാര്‍ഡിലെ പേര്‍ ഇനിയും പുറത്തായിട്ടില്ല.

കടുത്തയുടെ ചിത്രമെങ്കിലും കണ്ടു. വക്കാരി മാത്രം ഇപ്പോഴും പാസ്പോര്‍ട്ടിലും ഐഡി കാര്‍ഡിലും റേഷന്‍ കാര്‍ഡിലും മാത്രം.

പാത്തയെ കണ്ടപ്പോള്‍ പായിയേച്ചിയും മക്കിമാനയും കടുത്തയുമൊക്കെ മറനീക്കി പുറത്തുവരുന്നു. അതെനിക്കു ഇഷ്ടമായി ദേവാ..

അപ്പു 8:19 AM  

കുമാറേട്ടാ.. നല്ല ഓര്‍മ്മകള്‍.
നല്ല ഫോട്ടോയും.

ഇടങ്ങള്‍|idangal 11:23 AM  

മറവി കുറ്റമാണ്

...പാപ്പരാസി... 11:58 AM  

കുമാറേട്ടാ,
നല്ല ചിത്രം,ആ കണ്ണുകളിലെ ദൈന്യത എന്തൊക്കെയോ പറയുന്നു..

Achinthya 10:04 AM  

ഒരു ജീവിതച്ചായ കടുപ്പത്തില്‍ , പഞ്ചസാര ചേര്‍ക്കാണ്ടെ കുടിച്ച പാത്ത.
പാത്തടെ തലയീലെ ജട ഈ ലോകത്തില്‍ കണ്ടെത്താന്‍ കഴിയാഞ്ഞ ഏതോ ദേവനുള്ള വഴിപാടാണോ?
റഷീദ് കുട്ടാ, ബീരാങ്കുട്ട്യേ ഈ ശായിരി സുദര്‍ശന്‍ ഫകീറിന്‍റ്യല്ലെ?

കലേഷ്‌ കുമാര്‍ 6:20 PM  

പാത്തയെപ്പോലെ എത്രപേര്‍ കുമാര്‍ഭായ്!
ഉഗ്രന്‍ പോസ്റ്റ്!

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP