Related Posts with Thumbnails

Tuesday, January 22, 2008

മുഖങ്ങള്‍ # 05 വിട്ടുമാറാത്ത കര്‍ക്കിടം






മഞ്ഞിന്റെ പുകമറ സൃഷ്ടിച്ച വഴിയിലേക്ക് ഉറ്റുനോക്കിയുള്ള നില്‍പ്പ് കണ്ടപ്പോള്‍ എന്റെ മനസിലേക്ക് കടന്നുവന്നത് ചന്ദ്രിക സോപ്പിന്റെ മണമായിരുന്നു. എന്റെ കുട്ടിക്കാലത്ത് ചന്ദ്രികാസോപ്പ് ഉപയോഗിക്കുന്ന, എനിക്കറിയാവുന്ന ഒരാള്‍ ഈ വേലപ്പന്‍ മാമന്‍ ആയിരുന്നു. ക്യാമറയുമായി അല്പം അടുത്തുനിന്നപ്പോള്‍ ഞാന്‍ ആ ഗന്ധത്തിനായി തിരഞ്ഞു. കിട്ടിയില്ല. ഞാന്‍ മുതിര്‍ന്നുപോയതുകൊണ്ടാവും എന്നു കരുതി പിന്നെയുള്ള തിരയല്‍ ഒഴിവാക്കി.


പണ്ട് ജോലി കഴിഞ്ഞുവരുമ്പോള്‍ മകള്‍ക്കായി കൊണ്ടുവരുമായിരുന്ന വാഴയ്ക്കയപ്പത്തിന്റെ (പഴം‌പൊരി) ഒരു പങ്ക് പിറ്റേന്നായാല്‍ പോലും എനിക്കായി എന്റെ വീട്ടില്‍ എത്തുമായിരുന്നു. ക്യാമറയുടെ ലെന്‍സിലൂടെ നോക്കുമ്പോള്‍ എണ്ണ പടര്‍ന്ന പേപ്പര്‍ പൊതി മനസില്‍ എവിടെയോ ഒന്നു ഉരഞ്ഞു. പിന്നെ ഞാന്‍ ഒന്നും ഓര്‍മ്മിച്ചെടുക്കാന്‍ നിന്നില്ല. ക്ഷീണിച്ച ആ ശരീരം താങ്ങി തളര്‍ന്ന ഒരു ഉന്നുവടി മതില്‍ ചാരി വിശ്രമിക്കുന്നതുപോലും കാണാതിരിയ്ക്കാന്‍ ഞാന്‍ ശ്രദ്ധയോടെ മുഖം തിരിച്ചു. വൃശ്ചികതണുപ്പിന്റെ പുകമറ തീരും മുന്‍പ് മെമ്മറി സ്റ്റിക്കിന്റെ ബാക്കിയുള്ള സ്ഥലത്ത് ഒരുപാടുചിത്രങ്ങള്‍ ക്ലിക്ക് ചെയ്തു സൂക്ഷിച്ചുവയ്ക്കാനുള്ള തിരക്കിലായിരുന്നു ഞാന്‍.


പക്ഷെ വൃശ്ചികമാസത്തിലും ചില ജീവിതങ്ങളില്‍ കര്‍ക്കിടകം വിട്ടുമാറാതെ കിടക്കുന്നത് എന്തേ എന്നൊരു ചോദ്യം അറിയാതെ മനസില്‍ വന്നുപോകുന്നു.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP